Advertisement

മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെയുള്ള വാര്‍ത്ത പ്രചരണം; സെക്യൂരിറ്റി ഓഫീസറെക്കൊണ്ട് അന്വേഷണം നടത്താന്‍ തീരുമാനമായി

May 22, 2019
Google News 0 minutes Read

മാധ്യമങ്ങളില്‍ പിഎസ്‌സിക്കെതിരെ വാര്‍ത്ത വരുന്നതില്‍, കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താന്‍ പിഎസ്‌സിയുടെ പ്രത്യേക യോഗം തീരുമാനിച്ചു. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും പിഎസ്‌സി ചെയര്‍മാന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നേരില്‍ കണ്ട് ഇത്തരം വാര്‍ത്തകളെക്കുറിച്ചു വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ നല്‍കി കമ്മീഷനെയും ചെയര്‍മാനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെ യോഗം അപലപിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സി അംഗീകൃത നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കമ്മീഷനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസ്യതയ്ക്കു ഭംഗം വരുത്തുകയും ചെയ്യുന്നതിനായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി. കമ്മീഷനിലുളള വിശ്വാസ്യതയ്ക്ക് ഇത്തരം വാര്‍ത്തകള്‍ എങ്ങനെ മങ്ങലേല്‍പ്പിക്കുന്നുവെന്നും കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതിനാണു ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കാണുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here