Advertisement

‘പ്രഖ്യാപനം വരുമ്പോൾ ഒരു മാറ്റവും ഉണ്ടാകില്ല’: തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി ശ്രീനിവാസൻ

May 22, 2019
Google News 0 minutes Read

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. ഫഌവേഴ്‌സ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്രീനിവാസൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ അടിസ്ഥാനമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് കേന്ദ്രത്തെ ബാധിക്കില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രശ്‌നം അതാണ്. മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീനിവാസൻ പറഞ്ഞു.

ഇന്നത്തെ ചുറ്റുപാടിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയേക്കാൾ മെച്ചമാണെന്ന് പറയാൻ സാധിക്കില്ല. മായാവതിയും അഖിലേഷ് യാദവും മമത ബാനർജി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയാകാൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും ഇല്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ കുട്ടിമാമ. ചിത്രത്തിൽ ശേഖരൻകുട്ടി എന്ന കുട്ടിമാമയാണ് ശ്രീനിവാസൻ വേഷമിടുന്നത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിജയഗാഥകൾ വാതോരാതെ പറയുന്ന, പട്ടാളക്കഥയും ക്യാമ്പിലെ വീരസാഹസിക കഥകളും നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന കുട്ടിമാമ തുടക്ക കാലങ്ങളിൽ നാട്ടുകാർക്ക് ആവേശമായിരുന്നു. എന്നാൽ പിന്നീട് കുട്ടിമാമയെക്കാണുമ്പോൾ മുഖം മറച്ച് ഓടി രക്ഷപെടുന്ന നാട്ടുകാരെയാണ് ചിത്രത്തിൽ കാണുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടിമാമയുടെ തള്ളുകൾ നിറഞ്ഞതാണ് ആദ്യ പകുതി എങ്കിൽ കുട്ടിമാമ എന്ന തള്ളുമാമ പറയുന്ന കഥകൾ സത്യമാണോ അതോ വെറും തള്ളാണോ എന്ന നാട്ടുകാരുടെയും പ്രേക്ഷകരുടെയും തിരിച്ചറിവാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്ത്. വി എം വിനു സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മനാഫാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here