വീണ്ടും മോദി തരംഗം തരംഗം;ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്

എക്‌സിറ്റ് പോൾ ശരിവെച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട ഫലങ്ങൾ. ലീഡിൽ ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷമായ 272 പിന്നിട്ടു. വെല്ലുവിളികളില്ലാതെ എൻഡിഎ കുതിപ്പ് തുടരുകയാണ്. 331 സീറ്റിൽ സീറ്റിൽ എൻഡിഎ ലീഡ് തുടരുകയാണ്. വോട്ടെണ്ണലിന്റെ ആദ്യമിനിട്ടിൽ തുടങ്ങിയ ആധിപത്യം ഇപ്പോഴും എൻഡിഎ തുടരുകയാണ്. മുഖ്യപ്രതിപക്ഷമായ യുപിഎ 93 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ള പാർട്ടികൾ 115 സീറ്റുകളിലാണ്‌ ലീഡ് ചെയ്യുന്നത്.

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടും എന്നുള്ളതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമന സഖ്യത്തിന് (യുപിഎ) 120 സീറ്റ്. ഇരുമുന്നണിയുടെയും ഭാഗമല്ലാത്ത മറ്റു കക്ഷികളെല്ലാം ചേർന്ന് 118 സീറ്റ് നേടും. 2014ലെ തെഞ്ഞെടുപ്പിൽ എൻഡിഎ 336 സീറ്റും യുപിഎ 58 സീറ്റും മറ്റു കക്ഷികൾ 149 സീറ്റുമാണു നേടിയത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിലാണെന്നാണ് വിവരം. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയാണ് മുന്നിൽ. വൻ മുന്നേറ്റമാണ് അമേഠിയിൽ സ്മൃതി ഇറാനി നടത്തുന്നത്.

ഉത്തർപ്രദേശ്: എസ്പി-ബിഎസ്പി സഖ്യത്തിന് തിരിച്ചടി

രാജസ്ഥാൻ: 23 മണ്ഡലങ്ങളിൽ എൻഡിഎക്ക് ലീഡ്

തമിഴ്‌നാട്: യുപിഎ-37, എൻഡിഎ-1

അസം: എൻഡിഎ-10

കർണ്ണാടക: എൻഡിഎ-13, യുപിഎ-5

ഝാർഖണ്ഡ്: എൻഡിഎ- 13, യുപിഎ-3

ഹരിയാന: എൻഡിഎ-9, യുപിഎ-1

ഡൽഹിയിൽ ഏഴ് സീറ്റിലും എൻഡിഎക്ക് ലീഡ്

മധ്യപ്രദേശ്: എൻഡിഎ- 23, യുപിഎ-6

അതേസമയം, കേരളത്തിൽ വൻ യുഡിഎഫ് തരംഗമാണ് അനുഭവപ്പെടുന്നത്. ആലപ്പുഴയുടെ കാര്യമൊഴിച്ചാൽ മറ്റ് 19 മണ്ഡലങ്ങളിൽ യുഡിഎഫ് തരംഗമാണ്. ആലപ്പുഴയിൽ ഫലങ്ങൾ മാറി മറിയുകയാണ്. 1634 വോട്ടുകൾക്ക് എൽഡിഎഫിന്റെ എ എം ആരിഫാണ് ആലപ്പുഴയിൽ മുന്നിൽ.

Top