കേരളത്തില്‍ മതധ്രുവീകരണം ഉണ്ടായെന്ന് ഇ പി ജയരാജന്‍

more than 51 women would have entered sabarimala says minister ep jayarajan

സംസ്ഥാനത്ത് മതധ്രുവീകരണം ഉണ്ടായെന്ന് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകാന്‍ കാരണം ഇതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ബിജെപി തരംഗം അലയടിച്ചിരിക്കുകയാണ്.

ഇതുവരെയുള്ള ഫലസൂചനകള്‍ പ്രകാരം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ 344 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 85 സീറ്റുകലില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

എന്നാല്‍ കേരളത്തില്‍ ആകെ അലയടിക്കുന്നത് യുഡിഎഫ് തരംഗമാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ആണ് മുന്നേരുന്നത്. എഎം ആരിഫ് ഇടത്തുപക്ഷ സ്ഥാനാര്‍ത്ഥിയായ ആലപ്പുഴ മണ്ഡലം മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More