Advertisement

ജമ്മുകാശ്മീർ മുതൽ കർണാടക വരെ എൻഡിഎ മുന്നേറ്റം

May 23, 2019
Google News 0 minutes Read

ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇന്ത്യയിലെ കേരളവും തമിഴ്‌നാടും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എൻ ഡി എ തരംഗം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് യു പി എയ്ക്ക് വിജയ സാധ്യത. എക്‌സിറ്റ് പോളുകൾ ശരിവയ്ക്കുന്ന സ്ഥിതിയിലാണ് ഇതുവരെയുള്ള വോട്ടുനില. ഇതുവരെയുള്ള ഫലസൂചനകൾ മുന്നോട്ടുവയ്ക്കുമ്പോൾ 331 ലധികം സീറ്റുകൾക്ക് എൻ ഡി എ മുന്നിലാണ്. ബി ജെ പിയ്ക്ക് ഇത്തവണയും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഹരിയാന, അസാം, കർണാടക എന്നിവടങ്ങളിൽ എൻ ഡി യെയാണ് ലീഡ് നിലനിർത്തുന്നത്.

അമേഠിയിലടക്കമുള്ള മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി അടക്കമുള്ളവർ പിന്നിലായതും യു പി എയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം കേരളത്തിൽ ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് മുന്നേറികൊണ്ടിരിക്കുന്നത്. കേരളത്തിൽ ഇരുപത് മണ്ഡലങ്ങളിലെ കാസർകോട് ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് എൽ ഡി എഫ് വിജയ സാധ്യത മുന്നോട്ട് വയ്ക്കുന്നത്. ബാക്കിയുള്ള പതിനെട്ട് മണ്ഡലങ്ങളിലും യു ഡി എഫാണ് വൻ ഭൂരിപക്ഷത്തിൽ മുന്നിട്ട് നിൽക്കുന്നത്. എൽ ഡി എഫിന്റെ കോട്ടകളിൽ പോലും ഇത്തവണ യു ഡി എഫ് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരം (ശശി തരൂർ), ആറ്റിങ്ങൽ (അടൂർ പ്രകാശ്), കൊല്ലം (എൻ കെ പ്രേമചന്ദ്രൻ), പത്തനംതിട്ട (ആന്റോ ആന്റണി), മാവേലിക്കര (കൊടിക്കുന്നിൽ സുരേഷ്) കോട്ടയം (തോമസ് ചാഴിക്കാടൻ), ഇടുക്കി (ഡീൻ കുര്യാക്കോസ്), എറണാകുളം (ഹൈബി ഈഡൻ), ചാലക്കുടി (ബെന്നി ബെഹനാൻ), തൃശൂർ (ടി എൻ പ്രതാപൻ), പൊന്നാനി (ഇ ടി മുഹമ്മദ് ബഷീർ), പാലക്കാട് (വി കെ ശ്രീകണ്ഠൻ), ആലത്തൂർ (രമ്യ ഹരിദാസ്) മലപ്പുറം (പി കെ കുഞ്ഞാലിക്കുട്ടി), വയനാട് (രാഹുൽ ഗാന്ധി), കോഴിക്കോട് (എം കെ രാഘവൻ), വടകര (കെ മുരളീധരൻ), കണ്ണൂർ (കെ സുധാകരൻ),  എന്നിങ്ങനെയാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.

ഹരിയാന തിരഞ്ഞെടുപ്പ് ഫലം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here