കോച്ച് ഷറ്റോരിക്ക് പിന്നാലെ നോർത്തീസ്റ്റ് സ്ട്രൈക്കർ ഓഗ്ബെച്ചെയും ബ്ലാസ്റ്റേഴ്സിലേക്ക്

കഴിഞ്ഞ സീസണിൽ നോർത്തീസ്റ്റ് യുണൈറ്റഡിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ച നൈജീരിയൻ സ്ട്രൈക്കർ ബാർത്തോലോമ്യൂ ഓഗ്ബെച്ചെ കേരളാ ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്. നോർത്തീസ്റ്റ് കോച്ച് എൽകോ ഷറ്റോരിയെ ക്ലബിലെത്തിച്ചതിനു പിന്നാലെയാണ് ഓഗ്ബെച്ചെയെ റാഞ്ചാൻ ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നത്.

കഴിഞ്ഞ സീസണിൽ ഐഎസ്എൽ അരങ്ങേറ്റം കുറിച്ച ഓഗ്ബെച്ചെയുടെ മികവിൽ നോർത്തീസ്റ്റ് ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചിരുന്നു. 18 മത്സരങ്ങളിൽ നിന്നും 12 ഗോളുകളുമായി സീസണിലെ ടോപ്പ് സ്കോറർമാരിൽ മൂന്നാമാതായിരുന്നു ഈ 34കാരൻ. 2 ഗോളവസരങ്ങളും ഓഗ്ബെച്ചെ നേടിയിരുന്നു. ഓഗ്ബെച്ചെയുടെ മികവിൽ ഐഎസ്എൽ ചരിത്രത്തിലാദ്യമായി നോർത്തീസ്റ്റ് പ്ലേ ഓഫിലെത്തിയിരുന്നു.

ഓഗ്ബെച്ചെയെ നഷ്ടപ്പെടുന്നത് നോർത്തീസ്റ്റിന് വലിയ തിരിച്ചടിയാവും. അതേ സമയം, മുൻ പിഎസ്ജി കളിക്കാരനായ ഇദ്ദേഹത്തിൻ്റെ വരവ് ഫൈനൽ തേർഡിലെ ബ്ലാസ്റ്റേഴ്സിൻ്റെ കാലിടറലിന് അറുതി വരുത്തും. ഒപ്പം ഷറ്റോരിയുടെ സാന്നിധ്യവും ബ്ലാസ്റ്റേഴ്സിന് ഗുണമാവും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top