ലോകകപ്പ് സന്നാഹ മത്സരം; റസലിന്റെ ബൗൺസറിൽ ഖവാജയ്ക്ക് പരിക്ക്: വീഡിയോ

വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും തമ്മിൽ നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയ്ക്ക് പരിക്ക്. വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസലിൻ്റെ ബൗൺസർ തലയിൽ കൊണ്ടാണ് ഖവാജയ്ക്ക് പരിക്കേറ്റത്.
ഓസ്ട്രേലിയൻ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. റസലിൻ്റെ ബൗൺസർ താടിയെല്ലിൽ കൊണ്ടതിനെത്തുടർന്ന് ഖവാജ റിട്ടയർഡ് ഹർട്ടായി ക്രീസ് വിട്ടു. തുടർന്ന് താരത്തെ സ്കാനിംഗിനു വിധേയനാക്കി. സ്കാനിംഗിൽ പരിക്ക് സാരമുള്ളതല്ലെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ ഖവാജയ്ക്ക് ലോകകപ്പ് നഷ്ടപ്പെടില്ല.
മത്സരത്തിൽ അർദ്ധസെന്ധുറി നേടിയ ഓൾറൗണ്ടർ കാർലോസ് ബ്രാത്‌വെയ്റ്റിൻ്റെ ഇന്നിംഗ്സ് കരുത്തിൽ വിൻഡീസിന് 228 റൺസാണ് നേടിയത്. എന്നാൽ സ്റ്റീവൻ സ്മിത്തിന്റേയും ഷോൺ മാര്‍ഷിന്റേയും 109 റണ്‍സ് കൂട്ടുകെട്ട് ഓസീസിന് അനായാസ ജയം സമ്മാനിച്ചു. 39 ഓവറിലാണ് നിലവിലെ ചാമ്പ്യന്മാർ വിജയ ലക്ഷ്യം മറികടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here