ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക്; കേരളത്തിൽ യുഡിഎഫ്

രാജ്യത്ത് വീണ്ടും ആഞ്ഞടിച്ച മോദി തരംഗത്തിൽ ബിജെപി വൻ വിജയത്തിലേക്ക്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാളും തിളക്കമാർന്ന ജയത്തോടെയാണ് എൻഡിഎ വീണ്ടും അധികാരത്തിലേക്കെത്തുന്നത്. 349 സീറ്റുകളിലെ ലീഡുമായി ബിജെപി മികച്ച മുന്നേറ്റം തുടരുകയാണ്. 2014 ലെ പ്രകടനത്തെയും കടത്തി വെട്ടിയ ബിജെപി ഒറ്റയ്ക്ക് തന്നെ ഇത്തവണയും ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു. കേരളത്തിൽ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റിൽ എൽഡിഎഫ് കടപുഴകി. 19 സീറ്റുകളിലും യുഡിഎഫിനാണ് മുൻ തൂക്കം.

ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം പിന്നിട്ടിട്ടുണ്ട്. കർണാടക,ഗുജറാത്ത്,രാജസ്ഥാൻ,ഉത്തർപ്രദേശ്,ബീഹാർ,മധ്യപ്രദേശ് എന്നിവിടങ്ങളിൽ എൻഡിഎ വൻ മുന്നേറ്റമാണ് നടത്തിയത്. കേരളവും പഞ്ചാബും മാത്രമാണ് കോൺഗ്രസിന് ആശ്വാസം നൽകുന്ന സംസ്ഥാനങ്ങൾ.ആന്ധ്ര പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപിയെ വീഴ്ത്തി വൈഎസ്ആർ കോൺഗ്രസ് ഭരണം പിടിച്ചു. ഒഡീഷയിൽ ബിജു ജനതാദൾ വൻ ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേക്ക് നീങ്ങുകയാണ്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top