തെരഞ്ഞെടുപ്പ് തിരിച്ചടി; എല്ലാ പരാജിതരും പരാജിതരല്ലെന്ന് മമത

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടി ഏൽക്കേണ്ടി വന്നതിനു പിന്നാലെ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം. എല്ലാ പരാജിതരും പരാജിതരല്ലെന്നും വിജയികൾക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും മമത പറഞ്ഞു.

“വി​ജ​യി​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം. എ​ന്നാ​ൽ എ​ല്ലാ പ​രാ​ജി​ത​രും പ​രാ​ജി​ത​ര​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ലോ​ക​നം ന​ട​ത്തി ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ല്ലാ​വ​രെ​യും അ​റി​യി​ക്കും. വോട്ടെണ്ണൽ മുഴുവൻ കഴിയുകയും വിവിപാറ്റുകളുമായി ഒത്തു നോക്കുകയും ചെയ്യട്ടെ”- മമത പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 2 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ബംഗാളിൽ 17 സീറ്റുകളുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് ബിജെപി ബംഗാളിൽ ഇത്ര മുന്നേറ്റം നടത്തുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top