വിധി കാത്ത് രാജ്യം; പിയാനോ വായിച്ച് മമത ബാനർജി; വീഡിയോ

ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. രാജ്യം ഉറ്റു നോക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതാണ് പശ്ചിമ ബംഗാൾ. തെരഞ്ഞടുപ്പ് പ്രചാരണം പലഘട്ടങ്ങളിലും പ്രധാനമന്ത്രിയും നരേന്ദ്രമോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള നേരിട്ട ഏറ്റുമുട്ടലായി. അതിനിടെ മമതാ ബാനർജി സമൂഹമാധ്യമങ്ങളിൽ പങ്കിട്ട പിയാനോ വായനയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഇത് തന്റെ മാതൃരാജ്യത്തിനായുള്ള പ്രാർത്ഥനയാണെന്നും ഈ ഗാനം ഭൂമിദേവിക്കും അമ്മയ്ക്കും ജനങ്ങൾക്കുമായി സമർപ്പിക്കുമെന്നും മമത പറഞ്ഞു.
തെരഞ്ഞടുപ്പിനോടുനുബന്ധിച്ച് ബംഗാളിൽ വലിയ തോതിൽ ആക്രമണവും അരങ്ങേറിയിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദിവസത്തെ പരസ്യപ്രചാരണം പോലും തെരഞ്ഞടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് കമ്മീഷൻ ഇത്തരമൊരു നടപടി കൈക്കൊണ്ടത്. തെരഞ്ഞടുപ്പിന് പിന്നാലെ വന്ന എക്‌സിറ്റ് പോളിൽ ബംഗാളിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here