‘ഇനി കേരളം’; പ്രഖ്യാപനവുമായി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി ഉറ്റുനോക്കുന്നത് കേരളത്തിലേക്കാണ്. ഇന്ത്യയിലെ കേരളവും തമിഴനാടും ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി കാര്യമായ പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാൽ ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധിക്കാത്ത കേരളത്തിൽ അടുത്ത തവണ പിടിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബി.ജെ.പി നേതൃത്വം.

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവു പറഞ്ഞു. ഇത്തവണ പശ്ചിമ ബംഗാളും ഒഡീഷയും കീഴടക്കിയതുപോലെ അടുത്ത തവണ കേരളവും പിടിക്കുമെന്നാണ് റാവുവിന്റെ പ്രഖ്യാപനം.

അതേസമയം 20 ൽ 19 സീറ്റുകളും നേടി കേരളത്തിൽ കോൺഗ്രസ് ലീഡ് നേടിയപ്പോൾ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല. പശ്ചിമ ബംഗാളില്‍ ബിജെപി 19 സീറ്റിൽ ലീഡ് നേടിയിട്ടുണ്ട്. ഒഡീഷയിലെ 21 സീറ്റില്‍ ഏഴു സീറ്റില്‍ ലീഡ് നേടിയിരുന്നു ബിജെപി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top