ഒഡീഷയിൽ വീണ്ടും ബിജെഡി; നവീൻ പട്‌നായിക്കിന് തുടർച്ചയായ അഞ്ചാമൂഴം

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ശരിവെച്ച് ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വീണ്ടും അധികാരത്തിലേക്ക്. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളിൽ ബിജെഡി വിജയമുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളാണ് ബിജെഡി സംസ്ഥാനത്ത് നേടിയത്. നിലവിലെ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് മുഖ്യമന്ത്രി കസേരയിൽ ഇനി അഞ്ചാമൂഴമാണ്.22 സീറ്റുകളിലെ ലീഡുമായി ബിജെപിയും ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളാണ് ഇവിടെ ബിജെപി നേടിയിരുന്നത്. കോൺഗ്രസ് 14 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.ഒഡീഷയിലെ 21 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 14 സീറ്റുകളിലും ബിജെഡിയാണ് മുന്നിട്ടു നിൽക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റുകളും ബിജെഡിക്കായിരുന്നു. എന്നാൽ കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒരു ലോക്‌സഭാ സീറ്റിൽ മാത്രം വിജയിച്ച ബിജെപി ഇത്തവണ 7 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here