Advertisement

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുമ്പില്‍

May 23, 2019
Google News 0 minutes Read

ജനവിധിയുടെ സൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏറെ മുന്നിലാണ് യുഡിഎഫ്.

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. അതോടൊപ്പം രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി 1,20,000 ത്തിലധികം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഇടുക്കിയില്‍ വലത്തുപക്ഷ സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ ലീഡ് നില 80,000 പിന്നിട്ടു.

അതേസമയം രാജ്യത്തെ 542 മണ്ഡലങ്ങളില്‍ നിന്നുമുള്ള ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 326 സീറ്റുകലില്‍ എന്‍ഡിഎ മുന്നിലാണ്. 104 സീറ്റുകളില്‍ യുപിഎയും 112 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here