Advertisement

പാക്കിസ്ഥാൻ സൈനിക മേധാവിയെ സിദ്ധു കെട്ടിപ്പിടിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി

May 23, 2019
Google News 0 minutes Read

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പഴിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി ഖ​മാ​ർ ജാ​വേ​ദ് ബ​ജ്‌​വ​യെ സി​ദ്ധു ആ​ലിം​ഗ​നം ചെയ്തതാണ് പരാജയത്തിനു കാരണമായതെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​മ​രീ​ന്ദ​ർ.

ഇ​ന്ത്യ​ക്കാ​ർ, പ്ര​ത്യേ​കി​ച്ച് സാ​ധാ​ര​ണ​ക്കാ​ർ പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി​യെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​ത് സ​ഹി​ക്കി​ല്ല. എ​ല്ലാ ദി​വ​സ​വും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക് സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ‌ ന​മ്മു​ടെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വി​ടു​ന്ന സൈ​നി​ക മേ​ധാ​വി​യെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ നി​ങ്ങ​ൾ പോ​കു​മോ​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​യി അ​മ​രീ​ന്ദ​ർ ചോ​ദി​ച്ചു.

പ​ഞ്ചാ​ബി​ൽ ബ​തി​ണ്ഡ, ഗു​രു​ദാ​സ്പു​ർ മു​ത​ലാ​യ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കോ​ൺ​ഗ്ര​സി​നു തി​രി​ച്ച​ടി നേരിട്ടത്. കോ​ൺ​ഗ്ര​സ് ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന ന​ഗ​ര​ങ്ങ​ളാ​ണി​ത്. സി​ദ്ധു​വാ​ണ് ന​ഗ​ര​വി​ക​സ​ന​മ​ന്ത്രി. ന​ഗ​ര​വി​ക​സ​നം അ​വി​ടെ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണം. ഈ ​പ്ര​ശ്നം താ​ൻ ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here