പാലക്കാട് വി കെ ശ്രീകണ്ഠന്റെ അപ്രതീക്ഷിത മുന്നേറ്റം

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫിന്റേത് അപ്രതീക്ഷിത മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി കെ ശ്രീകണ്ഠൻ എൽഡിഎഫിന്റെ എംബി രാജേഷിനേക്കാൾ 20000 ത്തിലധികം വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. പാലക്കാട് എം ബി രാജേഷ് വീണ്ടും എംപായായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എക്‌സിറ്റ് പോളുകളിലടക്കം എൽഡിഎഫിന് പ്രതീക്ഷ നൽകിയ മണ്ഡലമായിരുന്നു പാലക്കാട്. വോട്ടെണ്ണൽ ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിലാണ് പാലക്കാട് ശ്രീകണ്ഠൻ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുന്നത്. മലമ്പുഴ ഒഴികെ എല്ലാ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ശ്രീകണ്ഠൻ മുന്നിലാണ്. ആദ്യമണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 20 സീറ്റിലും യുഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here