Advertisement

ഇരുപത്തഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി യുഡിഎഫ്

May 23, 2019
Google News 1 minute Read
udf

ഇരുപത്തഞ്ച് ശതമാനം വോട്ട് എണ്ണിക്കഴിയുമ്പോൾ വൻ ഭൂരിപക്ഷവുമായി കേരളത്തിൽ യു ഡി എഫ്.   എന്നാൽ മെച്ചപ്പെട്ട മുന്നേറ്റവുമായി എൽ ഡി എഫ് രണ്ട്  മണ്ഢലങ്ങളിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഒരു മണ്ഡലങ്ങളിലും എൻ ഡി എ മുന്നേറുന്നില്ല. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന രീതിയിലാണ് കേരളത്തിന്റെ ഇതുവരെയുള്ള വിധി. കനത്ത മത്സരങ്ങൾ നടക്കുന്ന കാസർകോട്, ആലപ്പുഴ മണ്ഡലങ്ങളിൽ മാത്രമാണ് എൽ ഡി എഫിന് വിജയ സാധ്യത മുന്നോട്ട് വയ്ക്കുന്നത്. അതേസമയം കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ എൽ ഡി എഫിന് മികച്ച വിജയം ലഭിച്ച മണ്ഡലങ്ങൾ പോലും ഇത്തവണ യു ഡി എഫ് തിരിച്ചുപിടിച്ചിരിക്കുകയാണ്.

ദേശീയ തലത്തിലുള്ള കണക്കുകൾ പ്രകാരം എൻഡിഎയാണ് മുന്നിട്ട് നിൽകുന്നത്. അവസാനം ലഭിച്ച കണക്കുകൾ പ്രകാരം 325 മണ്ഡലങ്ങളിലാണ് എൻഡിഎ ലീഡ് നിലനിർത്തുന്നത്. 108 മണ്ഡലങ്ങളിൽ യുപിഎ യും ബാക്കിയുള്ളവ 108 എന്ന നിലയിലുമാണ്.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here