തിരുവനന്തപുരത്തെ വോട്ടർമാർ കൈവിടില്ല; അവസാന നിമിഷവും തികഞ്ഞ പ്രതീക്ഷയിൽ കുമ്മനം രാജശേഖരൻ

തിരുവനന്തപുരത്തെ വോട്ടർമാർ ഒരിക്കലും കൈവിടില്ലെന്ന് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പ്രചാരണ വേളയിൽ വോട്ടർമാരുടെ സ്‌നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു. വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.
പ്രതികൂല ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും കുമ്മനം രാജശേഖരൻ തോൽക്കണം എന്ന് മാത്രമാണ് പറയുന്നത് എന്നായിരുന്നു കുമ്മനം പറഞ്ഞത്. രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോൽക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here