Advertisement

അൽഫോൺസ് കണ്ണന്താനം, തുഷാർ വെള്ളാപ്പള്ളി, എ എൻ രാധാകൃഷ്ണൻ; കെട്ടിവെച്ച കാശ് പോയ 13 സ്ഥാനാർത്ഥികൾ

May 24, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെട്ടിവെച്ച കാശ് പോലും ലഭിക്കാത്ത പതിമൂന്ന് സ്ഥാനാർത്ഥികളുണ്ട്. പതിമൂന്ന് പേരും എൻഡിഎ സ്ഥാനാർത്ഥികളാണ് എന്നുള്ളതാണ്. എറണാകുളത്ത് മത്സരിച്ച് പരാജയപ്പെട്ട അൽഫോൺസ് കണ്ണന്താനം, വയനാട് രാഹുൽ ഗാന്ധിയോട് തോറ്റ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ പതിമൂന്ന് പേർക്കാണ് കെട്ടിവെച്ച കാശ് പോലും ലഭിക്കാത്തത്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും പി രാജീവുമായിരുന്നു അൽഫോൺസ് കണ്ണന്താനത്തിന്റെ എതിരാളികൾ. 1,37,749 വോട്ടുകളാണ് കണ്ണന്താനത്തിന് ലഭിച്ചത്. തുഷാർ വെള്ളാപ്പള്ളിക്ക് ലഭിച്ചത് 78,816 വോട്ടുകളായിരുന്നു. കണ്ണൂരിൽ കെ സുധാകരനും പി കെ ശ്രീമതിക്കും എതിരെ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി സി കെ പത്മനാഭനാണ് എറ്റവും കുറവ് വോട്ട് ലഭിച്ചത്. 68,509 വോട്ടാണ് പത്മനാഭന് ലഭിച്ചത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പത്മനാഭൻ ദിവസങ്ങളോളം നിരാഹാരം കിടന്നിരുന്നു. പത്മനാഭൻ നിരാഹാരം കിടന്നപ്പോഴായിരുന്നു സമര പന്തലിന് മുന്നിൽ ഒരാൾ ആത്മഹൂതി ചെയ്തത്. ശബരിമല പത്മനാഭന് വോട്ട് നേട്ടമുണ്ടാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

കെട്ടിവെച്ച കാശ് പോയ മറ്റ് സ്ഥാനാർത്ഥികൾ

കാസർഗോഡ്- രവീശ തന്ത്രി കുണ്ടാർ (176049)

ഇടുക്കി- ബിജു കൃഷ്ണൻ (78,648)

മാവേലിക്കര-തഴവ സഹദേവൻ (133546)

കോഴിക്കോട്- പ്രകാശ് ബാബു (161216)

വടകര- വി കെ സജീവൻ (80128)

മലപ്പുറം- ഉണ്ണികൃഷ്ണൻ (82332)

ആലത്തൂർ- ടി വി ബാബു (89,837)

കൊല്ലം- കെ വി സാബു (103339)

എൻഡിഎ സ്ഥാനാർത്ഥികളായി തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരൻ, പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാർ, കോട്ടയത്ത് പി സി തോമസ്, തൃശൂരിൽ സുരേഷ് ഗോപി, ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണൻ, പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ, ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ എന്നിവർക്ക് മാത്രമാണ് കെട്ടിവെച്ച കാശ് ലഭിക്കുക. പോൾ ചെയ്ത വോട്ടിൽ സാധുവായ വോട്ടിന്റെ ആറിൽ ഒന്ന് നേടിയാൽ മാത്രമാണ് കെട്ടിവെച്ച തുക ലഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here