മകൾക്ക് മോദി അനുഭാവിയുടെ ബലാത്സംഗ ഭീഷണി; ഇവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അനുരാഗ് കശ്യപ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് എൻഡിഎ ഭരണം നിലനിർത്തിയതിനു പിന്നാലെ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് ബലാത്സംഗ ഭീഷണിയുമായി മോദി അനുഭാവി. ഇയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് പറഞ്ഞു തരണം എന്നാവശ്യപ്പെട്ട് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോദിയെ ടാഗ് ചെയ്തു കൊണ്ടായിരുന്നു കശ്യപിൻ്റെ ട്വീറ്റ്.

‘പ്രിയപ്പെട്ട നരേന്ദ്ര മോദി സര്‍, താങ്കളുടെ വിജയത്തില്‍ അഭിനന്ദനങ്ങള്‍, സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി. താങ്കളുമായി അഭിപ്രായഭിന്നതയുള്ള എന്റെ മകളെ ഭീഷണിപ്പെടുത്തിയ, താങ്കളുടെ വിജയം ആഘോഷിക്കുന്ന ഭക്തരെ ഞങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നു കൂടി ദയവായി ഞങ്ങളോട് പറഞ്ഞു തരൂ സാര്‍.’- ഇങ്ങനെയയിരുന്നു കശ്യപിൻ്റെ ട്വീറ്റ്.

ചൗക്കിദാർ രാംസംഘി എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കശ്യപിൻ്റെ മകൾക്കെതിരെ ഉയർന്ന ബലാത്സംഗ ഭീഷണി. അശ്ലീല പദപ്രയോഗങ്ങൾക്കൊപ്പമായിരുന്നു ഭീഷണി. അതേ സമയം, കശ്യപിൻ്റെ ട്വീറ്റിനു പിന്നാലെ ഇയാൾ അക്കൗണ്ട് ഡിലീറ്റാക്കിയിട്ടുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More