പാലക്കാട് എം.ബി രാജേഷിന്റെ വീടിനു നേരെ പടക്കമേറ്

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം.ബി രാജേഷിന്റെ വീടിന് നേരെ പടക്കമേറ്. ഷൊർണൂർ കയിലിയാടുള്ള വീട്ടിലേക്ക് ഒരു സംഘം ആളുകൾ പടക്കം കത്തിച്ച് എറിഞ്ഞതായും അസഭ്യം വിളിച്ചതായും പരാതിയുണ്ട്. സംഭവം നടക്കുമ്പോൾ എം.ബി രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല.
സംഭവത്തിനു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. പാലക്കാട് തുടർച്ചയായി രണ്ടു തവണ എം.പി യായിരുന്ന എം.ബി രാജേഷ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി വി.കെ ശ്രീകണ്ഠനോട് പരാജയപ്പെട്ടിരുന്നു. 11637 വോട്ടിനായിരുന്നു രാജേഷിന്റെ തോൽവി. ബിജെപിയുടെ സി.കൃഷ്ണകുമാർ 2,18,556 വോട്ട് നേടി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here