Advertisement

2500 വർഷങ്ങൾക്കു മുൻപ് ബാറ്റ്മാൻ ദൈവമായിരുന്നു; പേര് കാമസോട്സ്: ഇതാ തെളിവ്

May 24, 2019
Google News 0 minutes Read

ലോകമെമ്പാടും ആരാധകരുള്ള ഫിക്ഷണൽ കഥാപാത്രമാണ് ബാറ്റ്മാൻ. ഗോഥം എന്ന സാങ്കല്പിക നഗരത്തിലെ രക്ഷകനായ ബാറ്റ്മാൻ അവതരിപ്പിച്ചത് ഡിസി കോമിക്സ് ആയിരുന്നു. 1939ലാണ് ബാറ്റ്മാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കോമിക് കഥാപാത്രത്തിൽ തുടങ്ങിയ ബാറ്റ്സ്മാൻ പിന്നീട് അഭ്രപാളിയിലേക്ക് പറിച്ചു നടപ്പെടുകയും വലിയ വിജയം നേടുകയും ചെയ്തു.

എന്നാൽ ഡിസി ബാറ്റ്മാനെപ്പറ്റി ചിന്തിക്കുന്നതിന് വളരെ മുൻപ്, കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ഡിസി കോമിക്സിനെപ്പറ്റി പോലും ആളുകൾ ചിന്തിക്കുന്നതിന് വളരെ വർഷങ്ങൾക്കു മുൻപ് ബാറ്റ്മാൻ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലോ, അതും ദൈവമായിട്ട്? തള്ളല്ല, സത്യമാണ്.

ഏകദേശം 2500 വർഷങ്ങൾക്കു മുൻപ് മായൻ സംസ്കാരത്തിലാണ് വവ്വാൽ മുഖമുള്ള ദേവൻ ആരാധിക്കപ്പെട്ടിരുന്നത്. ചരിത്രകാരന്മാർ കാമസോട്സ് എന്നു വിളിച്ച ഈ ദൈവം ഇരുട്ട്, മരണം, പരിത്യാഗം എന്നിവകളുടെ പ്രതീകമായിരുന്നു. പുരാതന മായൻ സംസ്കാരത്തിൽ കാമസോറ്റ്സ് വ്യാപകമായി ആരാധിക്കപ്പെട്ടിരുന്നു. വവ്വാൽ ദൈവം എന്ന ലേബലിൽ തന്നെയായിരുന്നു ആരാധന. മനുഷ്യൻ്റെ ഉടലും വവ്വാലിൻ്റെ തലയുമായിരുന്നു ഈ ദൈവത്തിന്. ബിസി 200കളിലാണ് കാമസോട്സ് മായൻ സംസ്കാരത്തിൽ ആരാധിക്കപ്പെട്ടിരുന്നതെന്നാണ് ചരിത്രം പറയുന്നത്.

ഡിസി ബാറ്റ്മാനെ നിർമ്മിച്ചത് കാമസോട്സിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാവാമെന്നാണ് പഠനങ്ങൾ പറയുന്നത്. 2014ൽ ബാറ്റ്മാൻ്റെ 75ആം വാർഷികത്തോടനുബന്ധിച്ച് വാർണർ ബ്രദേഴ്സ് ബാറ്റ്മാനെ ഒന്നു പരിഷ്കരിക്കാൻ തീരുമാനിക്കുകയും ഒരു ഡിസൈൻ ഏജൻസിയുടെ വര അവരെ സംതൃപ്തരാക്കുകയും ചെയ്തു. ഈ ബാറ്റ്മാനാണ് കാമസോട്സുമായി സാമ്യമുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here