‘വർഗീയവാദിയാക്കി ചിത്രീകരിച്ചു; മതവിദ്വേഷം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ട് നിന്നു’ : കുമ്മനം രാജശേഖരൻ

തിരുവനന്തപുരത്ത് തനിക്കുണ്ടായ തോൽവി ഗൗരവത്തിലെടുക്കുമെന്നും ജനവിധി സ്വീകരിക്കുന്നുവെന്നും കുമ്മനം രാജശേഖരൻ.
തനിക്കെതിരെ കരുനീക്കങ്ങൾ നടന്നുവെന്നും കോൺഗ്രസ് നേതാക്കൾ, കെ പി സി സി പ്രസിഡന്റ് ഉൾപ്പെടെ ഹീനമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നടപ്പിലാക്കിയെന്നും കുമ്മനം പറഞ്ഞു. തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചുവെന്നും മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിലായിരുന്നു പ്രസ്താവനകളെന്നും കുമ്മനം പറയുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും കുമ്മനം കൂട്ടിച്ചേർത്തു.
നിലയ്ക്കിൽ ഈ പ്രചരണം നടത്തിയത് പോലെ ഒന്നും ഉണ്ടായിട്ടില്ല.പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചത്. മതവിദ്വേഷം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ട് നിന്നു. കോൺഗ്രസിന്റ പരാമർശങ്ങളെ കുറിച്ച് മുസ്ലീം ലീഗ് നേതാക്കൾ അഭിപ്രായം പറയണമെന്നും കുമ്മനം കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here