Advertisement

2014ൽ ഇ അഹമ്മദ്, 2019 ൽ രാഹുൽ ഗാന്ധി; ഭൂരിപക്ഷത്തിലെ റെക്കോർഡുകാർ

May 24, 2019
Google News 8 minutes Read

കേരളമെങ്ങും തരംഗം സൃഷ്ടിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം  കേരളത്തിന്റെ തെരഞ്ഞെടുപ്പ് കണക്കുകളിൽ പുതിയ ചരിത്രം കൂടിയാണ് രചിച്ചിരിക്കുന്നത്.  ഇതുവരെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്ന 1.94 ലക്ഷമെന്ന ചരിത്രമാണ്‌ വയനാട്ടിലെ 4,31,542 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലൂടെ രാഹുൽ ഇത്തവണ തിരുത്തിക്കുറിച്ചത്. 2014 ൽ ഇ അഹമ്മദ് മലപ്പുറത്ത് നേടിയ 1.94 ലക്ഷമായിരുന്നു ഇതുവരെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം.

ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മത്സരിച്ച    പി.കെ.കുഞ്ഞാലിക്കുട്ടി യുടെ    പേരിലായിരുന്നു  രണ്ടാമത്തെ മികച്ച ഭൂരിപക്ഷമെന്ന റെക്കോർഡും. 1,71,023 വോട്ടുകളാണ് 2017 ഉപതെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി നേടിയത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം ഇരട്ടിയോളമാക്കി കുഞ്ഞാലിക്കുട്ടി സ്വന്തം  റെക്കോർഡ് പുതുക്കി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കിയാണ് രാഹുലിന് പിന്നിൽ റെക്കോർഡ് പട്ടികയിൽ കുഞ്ഞാലിക്കുട്ടി രണ്ടാമതെത്തിയത്.

ഇത്തവണ യുഡിഎഫ് നിരയിൽ രാഹുലിനും കുഞ്ഞാലിക്കുട്ടിക്കും പുറമേ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയ ആറു പേർ കൂടിയുണ്ട്. കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് തോമസ് ചാഴികാടനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരിൽ രമ്യ ഹരിദാസും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറുമാണ് ഭൂരിപക്ഷത്തിൽ ഒരു ലക്ഷം കടന്നത്. ഇത്തവണ കേരളത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുൽ ഗാന്ധി നേടിയപ്പോൾ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആലപ്പുഴയിൽ വിജയിച്ച എ എം ആരിഫിന്റെ പേരിലാണ്. 10,474 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിനുള്ളത്.

 

യുഡിഫ്-19- എല്‍ഡിഎഫ്-1 എന്‍ഡിഎ-0

തിരുവനന്തപുരം- ശശി തരൂര്‍ (INC) ഭൂരിപക്ഷം-99989
ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ് (INC) ഭൂരിപക്ഷം-38247
കൊല്ലം- എന്‍ കെ പ്രേമചന്ദ്രന്‍ (INC) ഭൂരിപക്ഷം-1,49,772
പത്തനംതിട്ട- ആന്റോ ആന്റണി (INC) ഭൂരിപക്ഷം-44243
ആലപ്പുഴ- എഎം ആരിഫ് (CPI(M)) ഭൂരിപക്ഷം-10474
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ് (INC) ഭൂരിപക്ഷം-61138
കോട്ടയം- തോമസ് ചാഴിക്കാടന്‍ (Kerala congress (M)) ഭൂരിപക്ഷം-107259
ഇടുക്കി- ഡീന്‍ കുര്യാക്കോസ് (INC)- ഭൂരിപക്ഷം- 1,71,053
എറണാകുളം- ഹൈബി ഈഡന്‍ (INC)- ഭൂരിപക്ഷം- 1,69153
തൃശൂര്‍- ടി എന്‍ പ്രതാപന്‍ (INC)- ഭൂരിപക്ഷം- 93,633
ചാലക്കുടി- ബെന്നി ബെഹനാന്‍ (INC)-ഭൂരിപക്ഷം- 13,2274
പാലക്കാട്- വി കെ ശ്രീകണ്ഠന്‍(INC)- ഭൂരിപക്ഷം- 11,637
ആലത്തൂര്‍- രമ്യ ഹരിദാസ് (INC)- ഭൂരിപക്ഷം-1,58,968
പൊന്നാനി- ഇ ടി മുഹമ്മദ് ബഷീര്‍ (IUML) ഭൂരിപക്ഷം-1,93273
മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി (IUML) ഭൂരിപക്ഷം-2,60153
കോഴിക്കോട്- എം കെ രാഘവന്‍ (INC) ഭൂരിപക്ഷം- 85760
വടകര- കെ മുരളീധരന്‍ (INC) ഭൂരിപക്ഷം-84,663
വയനാട്- രാഹുല്‍ ഗാന്ധി (INC) ഭൂരിപക്ഷം-4,31,542
കണ്ണൂര്‍- കെ സുധാകരന്‍ (INC) ഭൂരിപക്ഷം-94,559
കാസര്‍ഗോഡ്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (INC) ഭൂരിപക്ഷം-40438

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here