കർണ്ണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

കർണ്ണാടക മാണ്ഡ്യയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചാണ് അപകടം. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ്, (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‌കൂൾ സംസ്‌കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലർച്ചെ മാണ്ഡ്യക്കടുത്തുള്ള മധൂർ എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top