പാമ്പിനെ തിന്നുള്ള അണ്ണാൻ; ചിത്രം വൈറൽ

അണ്ണാൻ വളരെ ഓമനത്വമുള്ള ജീവിയാണെന്നാണ് വെയ്പ്. വളരെ പാവത്താനായ അണ്ണാൻ ഒരു നിരുപദ്രവകാരിയായ ജീവിയാണെന്നാണ് ഇതു വരെ നമ്മൾ വിചാരിച്ചിരുന്നത്. എന്നാൽ അളമുട്ടിയാൽ അണ്ണാനും വയലൻ്റാകും എന്നാണ് നവമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം തെളിയിക്കുന്നത്.
രണ്ട് കൈകൊണ്ടും പാമ്പിന്റെ കഴുത്തിന് പിടിച്ച് കടിക്കാന്‍ ഒരുങ്ങുന്ന അണ്ണാനെയാണ് ചിത്രത്തില്‍ കാണുന്നത്. യുഎസ്എയിലെ നാഷണല്‍ പാര്‍ക് സര്‍വീസിന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഗ്വാഡലുപ് മൗണ്ടെയ്ന്‍സ് നാഷണല്‍ പാര്‍ക്കില്‍ വെച്ചാണ് സംഭവം നടന്നത്.
റോക്ക് സ്‌ക്വിറലാണ് കഥയിലെ നായകന്‍. സാധാരണയായി ചെടികളും പഴങ്ങളും ധാന്യങ്ങളുമൊക്കെയാണ് ഇവ കഴിക്കുന്നത്. എന്നാല്‍ ഇവയുടെ സൗമ്യ ഭാവം കണ്ട് തെറ്റിദ്ധരിക്കരുത്. ഇവ കിളിയുടെ മുട്ടയും പല്ലിയേയും പാമ്പിനേയുമെല്ലാം വയറ്റിലാക്കുമെന്നാണ് നാഷണല്‍ പാര്‍ക് സര്‍വീസ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. പാമ്പിന്റെ എല്ലുവരെ ഇവൻ തിന്നു കളയും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here