ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ കഴിഞ്ഞില്ല; ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ 7ന് ഔദ്യോഗികമായി രാജി സമര്‍പ്പിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്താകുന്ന നടപടിയില്‍ എം പിമാരുടെ പിന്‍ തുണ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രാജി.
ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തതില്‍ തന്നെ എപ്പോഴും വേദനിപ്പിക്കുമെന്ന് തെരേസ മേ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ബ്രിട്ടനില്‍ അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ നേരിടുന്ന കാലതാമസത്തെത്തുടര്‍ന്ന് മേ രാജിയ്ക്ക് ശേഷവും കാവല്‍ പ്രധാനമന്ത്രിയായി തുടരും.
ബ്രിട്ടനെ സേവിക്കാന്‍ കഴിഞ്ഞതില്‍ രണ്ടാമത്തെ വനിത പ്രധനമന്ത്രി എന്ന നിലയില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ഇതൊരംഗീകാരമായി കരതുന്നുവെന്നും മേ രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here