ബിഡിജെഎസിനെ കടന്നാക്രമിച്ച് ഇടുക്കി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍

ബിഡിജെഎസിനെ കടന്നാക്രമിച്ച് ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന ബിജു കൃഷ്ണന്‍ രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ബിഡിജെഎസിന്റെ സഹായം കിട്ടിയില്ലെന്ന് ബിജു കൃഷ്ണന്‍ അരോപിച്ചു. ഇടുക്കിയില്‍ 78,648 വോട്ടുകളാണ് ബിജു കൃഷ്ണന്‍ ഈ തെരഞ്ഞെടുപ്പില്‍ നേടിയത്.
വാശിയേറിയ ആവേശ പോരാട്ടം എന്ന് തെരഞ്ഞെടുപ്പ് സമയത്ത് പേര് കേട്ട ഇടുക്കി ലോക്‌സഭാ സീറ്റ്. എന്നാല്‍ ചിത്രങ്ങളില്‍ പോലും ഡീന്‍ കുര്യാക്കോസിനും ജോയ്‌സ് ജോര്‍ജിനും ഒപ്പം ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്‍ ഇല്ലായിരുന്നു. എന്നാല്‍ പട പൊരുതി നേടിയത് 78, 648 വോട്ടുകള്‍. തെരഞ്ഞെടുപ്പ് സമയത്ത് ബിഡിജെഎസ് തനിക്കൊപ്പം നിന്നില്ലെന്ന കടുത്ത വിമര്‍ശനവുമായിട്ടാണ് ബിജു കൃഷ്ണന്‍, രംഗത്തെത്തിയിരിക്കുന്നത്. തന്റെ പ്രചരണ സമയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും പ്രവര്‍ത്തകരും വിട്ടു നിന്നു. തനിക്ക് ആവശ്യമായ പിന്തുണ ബിഡിജെഎസ് പ്രവര്‍ത്തകര്‍ നല്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here