മംഗലാംകുന്ന് ഗണപതി ചരിഞ്ഞു

പൂരപ്രേമികളുടെ ആവേശമായ മംഗലാംകുന്ന് ഗണപതി ചരിഞ്ഞു. 80 വയസ്സായിരുന്നു. കേരളത്തിലെ ഗജലോകത്തെ കാരണവരായിരുന്ന കൊമ്പൻ അടുത്ത കാലത്ത് പ്രായാതിക്യമായ അസുഖത്താൽ എഴുന്നെള്ളിപ്പുകളിലെത്തിയരുന്നില്ല.
നിരവധി സിമനികളിൽ ഗണപതി അഭിനയിച്ചിട്ടുണ്ട്. ആനച്ചന്തം, വാത്സല്യം, നാട്ടാമ്മൈ തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലും ഏതാനും പരസ്യചിത്രങ്ങളിലും ഗണപതി അഭിനയിച്ചിട്ടുണ്ട്. ഗജ സൗന്ദര്യ മത്സരങ്ങളിലും സമ്മാനം നേടിയ ഗണപതിക്ക് ഗജകേസരി, ഗജരത്‌നം, ഗജരാജൻ പട്ടങ്ങൾ ലഭിച്ചു.
തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പാനയായിരുന്ന ഗണപതിയെ കഴിഞ്ഞ 13ന് നടന്ന തൂതപ്പൂരത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. 1990, 1992, 1993, 1995, 1997, 1999 വർഷങ്ങളിൽ തൃശൂർ പൂരത്തിനു പാറമേക്കാവിന്റെ രാത്രി എഴുന്നള്ളിപ്പിനു കോലമേന്തിയ ആനയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here