മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളെ എല്ലാ റഡാറുകൾക്കും കണ്ടെത്താൻ സാധിക്കില്ല : ജനറൽ ബിപിൻ റാവത്ത്

മേഘങ്ങൾക്കിടയിലൂടെ പറക്കുന്ന യുദ്ധവിമാനങ്ങളെ എല്ലാ റഡാറുകൾക്കും കണ്ടെത്താൻ സാധിക്കില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. എന്നാൽ വിമാനങ്ങളെ കണ്ടെത്താൻ സാധിക്കുന്ന ഉയർന്ന സാങ്കേതികവിദ്യയുള്ള റഡാറുകളും ഉണ്ടെന്നും ബിപിൻ റാവത്ത് പറയുന്നു.

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പാസിംഗ് ഔട്ട് പരേഡിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് തീവ്രവാദി ആക്രമണ ഭീഷണി ഇപ്പോഴും ഉണ്ട്. നിരവധി തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ അതിർത്തിക്കപ്പറുത്തുണ്ട്. വർഷങ്ങളെടുത്തു മാത്രമെ രാജ്യത്തെ പൂർണമായും തീവ്രവാദ ഭീഷണിയിൽ നിന്ന് മുക്തമാക്കാൻ സാധിക്കുവെന്നും ബിപിൻ റാവത്ത് പറഞ്ഞു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top