പൊലീസ് പട്രോളിംഗ് ബൈക്ക് അടിച്ചു മാറ്റി നഗരം ചുറ്റി; പ്രതി പിടിയിൽ

 

പൊലീസ് പട്രോളിംഗിനുപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ച് നഗരം ചുറ്റിയ പ്രതി പിടിയിൽ. ന്യൂഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ന്യൂഡൽഹിയിലെ പ്രീത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് പട്രോളിങിന് ഉപയോഗിക്കുന്ന ബൈക്ക് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗ്രേറ്റർ നോയിഡയിൽ നിന്നും ബൈക്ക് കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ചയാണ് പൊലീസ് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയത്. ബൈക്ക് കണ്ടെത്താനായി അന്വേഷണം തുടരുമ്പോഴാണ് മോഷണം പോയ ബൈക്കുമായി ഗ്രേറ്റര്‍ നോയിഡയിലെ റോഡിലൂടെ പോകുകയായിരുന്നു പ്രതിയെ കണ്ടത്.

ഡൽഹി പൊലീസ് എന്നെഴുതിയ ബൈക്കില്‍ നീല നിറത്തിലുള്ള ബീക്കണും സൈറണും ഘടിപ്പിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്റ്റേഷനില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്കാണിതെന്ന് മനസ്സിലായത്. തുടര്‍ന്ന് ബൈക്ക് ഉള്‍പ്പെടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പ്രതിയുടെ മാനസികനില ശരിയല്ലെന്ന് പൊലീസ് വെളിപ്പെടുത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top