ബ്രൂണെയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യ

ബ്രൂണെയുമായി വ്യാപാര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണവും മെച്ചപ്പെടുത്തുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ്. ബ്രൂണെ വിദേശകാര്യ മന്ത്രി ഇര്‍വാന്‍ യൂസഫുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലവ്‌റോവ്.

തീവ്രവാദ ഭീഷണി മറികടക്കാനും മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാനും റഷ്യയും ബ്രൂണെയും ഒന്നിച്ച് നിന്നാല്‍ കഴിയുമെന്ന് സെര്‍ജി ലവ്‌റോവ് പറഞ്ഞു. ഒപ്പം ഇരുരാജ്യങ്ങളും നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ മറികടക്കാനും കൂട്ടായ്മ ഉപകരിക്കുമെന്ന് ലവ്‌റോവ് കൂട്ടിച്ചേര്‍ത്തു.

ബ്രൂണെയും റഷ്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനും അത് വഴി സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും കഴിയുമെന്ന് ഇരുനേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. കാര്‍ഷിക ആരോഗ്യ മേഖലകളിലും ഒന്നിച്ച് പ്രവൃത്തിക്കുന്നത് രണ്ട് രാജ്യങ്ങള്‍ക്കും ഗുണകരാമാവുമെന്നാണ് വിലയിരുത്തല്‍.

പസഫിക് മേഖലയുടെ സുരക്ഷക്ക് നേതൃത്വം കൊടുക്കാന്‍ റഷ്യക്ക് മാത്രമേ കഴിയൂ എന്ന് ബ്രൂണെ വിദേശകാര്യമന്ത്രി ഇര്‍വാന്‍ യൂസഫ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നും കൂടിക്കാഴ്ചകള്‍ നടത്താനും ധാരണയായിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More