കടബാധ്യത; വയനാട് കർഷകൻ ആത്മഹത്യ ചെയ്തു

വയനാട് പനമരം നിർവാരത്ത് കടബാധ്യതമൂലം കർഷകൻ ആത്മഹത്യ ചെയ്തു. നീർവാരം സ്വദേശി ദിനേശൻ ആണ് ആത്മഹത്യ ചെയ്തത്.നാല് ബാങ്കുകളിലായി 20 ലക്ഷത്തോളം രൂപ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു

പനമരം നീർവാരത്തെ ദിനേശ് മന്ദിരത്തിൽ ദിനേശനാണ് കടബാധ്യത മൂലം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി വീട്ടിൽ വെച്ച് വിഷം കഴിച്ച ദിനേശനെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൃഷി ആവശ്യാർത്ഥം വിവിധ ബാങ്കുകളിൽനിന്ന് ദിനേശൻ ലോൺ എടുത്തിരുന്നു. ഭൂപണയ ബാങ്ക് കനറാ ബാങ്ക്, നോർത്ത് മലബാർ ഗ്രാമീണ ബാങ്ക് പനമരം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 20 ലക്ഷത്തിന് മുകളിൽ കടബാധ്യത ഉള്ളതായി സഹോദരൻ ദിലീപ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top