അന്തരിച്ച കെഎം മാണിയെ അനുസ്മരിച്ച് കേരള നിയമസഭ

പതിനാലാം നിയമ സഭയുടെ പതിനഞ്ചാം സമ്മേളനത്തില്‍ അന്തരിച്ച കെ എം മാണിയെ കേരള നിയമസഭ അനുസ്മരിച്ചു. കെഎം മാണി പകരം വയ്ക്കാനില്ലാത്ത സാമാജികനാണെന്ന് സ്പീക്കറും എല്ലാ തലമുറയിലും പെട്ട നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രിയും അനുസ്മരിച്ചു. മാണിയോടുളള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയായ കാരുണ്യ ബെനവലന്റ് ഫണ്ട് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.
സഭാസമ്മേളനത്തിന്റെ ആദ്യദിനം കെഎം മാണിയെന്ന സാമാജികനോടുള്ള ആദരം വ്യക്തമാക്കി പിരിഞ്ഞു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
നികത്താനാകാത്ത നഷ്ടടമാണ് കെ എം മാണിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തെ തന്റെ വഴിയിലൂടെ തിരിച്ചുവിട്ട നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരസ്പരം ഇണങ്ങിയും പിണങ്ങിയുമുള്ള രാഷ്ട്രീയ ജീവിതമോര്‍ത്ത് പിജെ ജോസഫ് ജോസ് കെമാണി അടക്കം കെഎം മാണിയുടെ കുടുംബാഗംങ്ങളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here