Advertisement

‘തൊട്ടപ്പൻ’ വരുന്നു; ടീസർ പുറത്ത്

May 27, 2019
Google News 1 minute Read

‘കിസ്മത്ത്’ എന്ന ശ്രദ്ധേയമായ് സിനിമയ്ക്കു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പൻ്റെ ടീസർ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് റിലീസായത്. തീയറ്ററിൽ കുടുംബക്കാരോടൊപ്പം ‘സ്ഫടികം’ സിനിമ കാണാനെത്തുന്ന നടൻ വിനായകൻ്റെ കഥാപാത്രമാണ് ടീസറിലുള്ളത്. തീയറ്ററിനുള്ളിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗവും റ്റീസറിലുണ്ട്.

വിനായകനൊപ്പം പുതുമുഖമായ പ്രിയംവദ കൃഷ്ണൻ, റോഷൻ, ദിലീഷ് പോത്തൻ, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.

ഫ്രാന്‍സിസ് നൊറോണയുടെ ഇതേ പേരിലുള്ള കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പി.എസ്. റഫീഖ് ആണ്. മുഴുനീള നായക വേഷത്തിൽ വിനായകന്റെ ആദ്യ ചിത്രമെന്ന പ്രത്യേകതയും തൊട്ടപ്പനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here