ഫ്ളവേഴ്സ് ടിവി ഒരുക്കുന്ന ഉത്സവപ്പെരുന്നാൾ രണ്ടാം സീസൺ നാളെ

ഫ്ളവേഴ്സ് ടിവി ഒരുക്കുന്ന ഉത്സവപ്പെരുന്നാളിന്ടെ രണ്ടാം സീസൺ നാളെ നടക്കും. സിനിമാ താരങ്ങളടക്കം വമ്പന് താര നിര പങ്കെടുക്കുന്ന പരിപാടിയുടെ അവസാന വട്ട ഒരുക്കങ്ങൾ ഷാർജയിൽ പുരോഗമിക്കുകയാണ്. ഷാര്ജ എക്സ്പോ സെന്ടറിലാണ് പരിപാടി നടക്കുക.

ഉത്സവപ്പെരുന്നാളിന്ടെ രണ്ടാം സീസൺ നാളെ വൈകിട്ട് 7 മണിക്ക് ഷാർജയിൽ നടക്കും .ഷാർജ എക്സ്പോ സെന്ടറില് വച്ചുനടക്കുന്ന പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങൾ ഷാർജയിലും ദുബായിലുമായി പുരോഗമിക്കുകയാണ്. പാട്ടും നൃത്തവും തമാശയുമായി വിസ്മയത്തിന്ടെ ഒരു പൂക്കാലമാണ് നാളെ എക്സ്പോ സെന്ടറിൽ പ്രവാസികളെ കാത്തിരിക്കുന്നത്.

അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയ്ക്ക് ആദരാഞ്ജലികര്പ്പിച്ച് കൊണ്ട് നജീം അര്ഷാദ്, അഫ്സല് തുടങ്ങിയ പ്രശസ്തഗായകരെത്തുന്ന പരിപാടിയില് മലയാളി മനസ്സിനെ കീഴടക്കിയ കുഞ്ഞുഗായിക ശ്രേയ ജയദീപ്, സജല സലീം, ആസിഫ് കാപ്പാട് തുടങ്ങിയ നിരവധി അനുഗ്രഹീത ഗായകരും ഭാഗമാവും. കൂടാതെ,ബിനു അടിമാലിയും കോമഡി ഉത്സവത്തിലെ കലാകാരന്മാരും അണിയിച്ചൊരുക്കുന്ന കോമഡി ഷോയും ഒപ്പം ചടുല നൃത്തച്ചുവടുകളുമായി നൂറിന് ഷെരീഫ്,മാളവിക തുടങ്ങിയ നിരവധി താരങ്ങളും, ദുബൈ ഫ്ളവേ്ഴ്സ് എഫ്എമ്മിലെ ആര്ജെകളും പരിപാടിയുടെ ഭാഗമാവും. പരിപാടിയുടെ അവസാന വട്ട ഒരുക്കങ്ങൾ ദുബായിലും ഷാർജയിലുമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ സീസണ് തീര്ത്ത ആവേശം ആവോളം മനസ്സില് സൂക്ഷിക്കുന്ന യുഎഇയിലെ പ്രവാസികള്ക്ക് ഉത്സവപ്പെരുന്നാളിന്ടെ രണ്ടാം സീസൺ അവിസ്മരണീയ രാവായിരിക്കും സമ്മാനിക്കുക. വൈകിട്ട് ആറുമണിക്ക് ഗേററുകള് തുറക്കുമെന്നു സംഘാടകർ അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top