വീട് തകർക്കുന്ന മണ്ണ് മാന്തിയെ തടയാൻ ശ്രമിച്ച് ഒരു ഒറാങ്ങുട്ടാൻ; ഹൃദയഭേദകമായ ഒരു വീഡിയോ

ആവാസ വ്യവസ്ഥയെ തകർക്കുന്ന മനുഷ്യൻ്റെ മനുഷ്യൻ്റെ കയ്യേറ്റങ്ങൾ മൂലം വേരറ്റു പോയ ജീവി വർഗങ്ങൾ നിരവധിയാണ്. മനുഷ്യർ തങ്ങളുടെ വീട് കയ്യേറുമ്പോൾ നിസ്സഹായരായി നിൽക്കുക മാത്രമാണ് അവർക്ക് ചെയ്യാൻ സാധിക്കുന്നത്. പക്ഷേ, ഇവിടെ ഒരു ഒറാങ്ങുട്ടാൻ വ്യത്യസ്തനാവുകയാണ്. തൻ്റെ വീട് പൊളിക്കാൻ ശ്രമിക്കുന്ന മണ്ണുമാന്തിയോട് പോരടിക്കുന്ന ഒറങ്ങുട്ടാൻ്റെ ഹൃദയഭേദകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ചുറ്റും തകർക്കപ്പെട്ടു കിടക്കുന്ന കാടിനു നടുവിൽ നിലം പൊത്തിക്കിടക്കുന്ന ഒരു വലിയ മരത്തിലേക്ക് കയറി നിന്ന് തൻ്റെ കൈകൾ കൊണ്ട് മണ്ണുമാന്തിയെ തടയാൻ അവൻ ശ്രമിക്കുന്നു. ശ്രമം പരാജയപ്പെട്ട് മരത്തിൽ നിന്നും അവൻ താഴെ വീഴുന്നു. വീണ്ടും മരത്തിലേക്ക് പാഞ്ഞു കയറി എങ്ങനെയും മണ്ണുമാന്തിയെ തടയാൻ ശ്രമിക്കുന്ന ഒറാങ്ങുട്ടാൻ്റെ പ്രവർത്തികൾ കണ്ണ് നനയിക്കുന്നതാണ്.
ഇൻഡോനേഷ്യയിലെ സുങ്കായ് പുട്രി വനത്തിലായിരുന്നു സംഭവം. ഒറാങ്ങുട്ടാൻ്റെ സാമ്രാജ്യത്തിൽ നിർമ്മാണത്തൊഴിലാളികൾ നടത്തിയ വനം വെട്ടിത്തെളിക്കൽ തടയാനാണ് അവൻ ശ്രമിച്ചത്. ശ്രമം പരാജയപ്പെട്ടങ്കിലും അന്താരാഷ്ട്ര മൃഗ സംരക്ഷകർ ഒറാങ്ങുട്ടാനെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here