Advertisement

കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു; ഷിഗല്ല ബാക്ടീരിയ ബാധയെന്ന് സംശയം

May 28, 2019
Google News 0 minutes Read
newborn baby found dead in airasia

കോഴിക്കോട് കോടഞ്ചേരി നൂറാംതോട്ടിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു.വയലിറക്കത്ത് പുത്തൻവീട് ബാബു, അബിന ദമ്പതികളുടെ മകളാണ് മരിച്ചത്. മരണ കാരണം ഷിഗല്ല ബാക്ടീരിയയാണെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ കുട്ടിക്ക് കടുത്ത ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ഈങ്ങാപ്പുഴയിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വൈകിട്ടോടെ വീണ്ടും ഛർദ്ധിയും പനിയും വന്നതിനെ തുടർന്ന് താമശ്ശേരിയിലെ മദർ മേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കനായില്ല. അതേസമയം ഇവരുടെ ഇരട്ട കുട്ടികൾക്ക് പനിയും ഛർദ്ധിയും വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here