Advertisement

ജമ്മുകാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ലഷ്‌കർ ഭീകരരെ വധിച്ചു

May 30, 2019
Google News 0 minutes Read

ജമ്മുകശ്മീരിലെ സോപോറിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പോലീസും, സിആർപിഎഫും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. തുടർന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താത്കാലികമായി അടയ്ക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here