Advertisement

ആപ്പിള്‍ ഐപോഡിന്റെ പുതിയ പതിപ്പ് വീണ്ടും വിപണിയിലേക്ക്

May 30, 2019
Google News 0 minutes Read

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആപ്പിള്‍ ഐപോഡിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്. ടച്ച് സ്‌ക്രീനോടു കൂടി മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാണ് പുതിയ ഐപാഡ് വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

രൂപ കല്‍പനയില്‍ ഐപോഡിനോട് രൂപ സാദൃസ്യം തോന്നുമെങ്കിലും കോള്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കില്ല. എന്നാല്‍, ആപ്പിളിന്റെ തന്നെ സ്ട്രീമിങ് സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാവും ഐപോഡ് ടച്ച് വിതരണത്തിനെത്തുക. ഒരേ സമയം 32 പേരോട് സംസാരിക്കാം, 40 മണിക്കൂര്‍ പാട്ട് കേള്‍ക്കാം, തുടങ്ങിയവയ പ്രത്യേകതകളാണ് ആപ്പില്‍ ഐപാഡിനുള്ളത്.

ഇതിനു പുറമേ ഫേസ് ടൈം, ഓഗ്മെന്റല്‍ റിയാലിറ്റി തുടങ്ങിയ സൗകര്യങ്ങളും പുതിയ ഐപാഡിന്റെ സവിശേഷതകളാണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉപയോഗക്ഷമമമായ ഐഒഎസ് ആണ് ആപ്പിള്‍ പുതിയ ഐപാഡിലൂടെ ലക്ഷ്യം ഇടുന്നത്.

2001ല്‍ ഐപോഡ് പരിഷ്‌കരിച്ചാണ് ഐപാഡിന് ആപ്പിള്‍ രൂപം നല്‍കുന്നത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന ഉപതരണമെന്ന നിലയിലും ഇതിന് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here