‘വയറില്ലാത്ത ഫോൺ ഒന്ന്, വയറില്ലാത്തതുകൊണ്ട് വിലയും കുറവായിരിക്കും’; വൈറലായി ബിന്ദു പണിക്കർ-സായ് കുമാർ ടിക്ക് ടോക്ക്

ബിന്ദു പണിക്കറിന്റെ ടിക്ക് ടോക്ക് വീണ്ടും വൈറലാകുന്നു. ബിന്ദു പണിക്കർ പ്രധാന വേഷം കൈകാര്യം ചെയ്ത ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലെ രംഗമാണ് ടിക്ക് ടോക്ക് ചെയ്യാൻ ബിന്ദു പണിക്കർ തെരഞ്ഞെടുത്തത്. സിനിമാ രംഗത്തിൽ ജഗതി ശ്രീകുമാരാണ് ഒപ്പമുണ്ടായിരുന്നതെങ്കിൽ ടിക്ക് ടോക്കിൽ സായ് കുമാറാണ് ജഗതിയുടം ഭാഗം ചെയ്യുന്നത്.
യമുനാ റാണി വീട്ടിൽ വരുന്നതിന് മുമ്പ് വീട്ടിൽ നടത്തുന്ന ഒരുക്കങ്ങളാണ് രംഗം. ‘വയറില്ലാത്ത ഫോൺ ഒന്ന്, വയറില്ലാത്തതായതുകൊണ്ട് വിലയും കുറവായിരിക്കും’ എന്ന ഡയലോഗാണ് ജഗതി പറയുന്നത്.
മുമ്പ് ബിന്ദു പണിക്കരും മകൾ അരുന്ധതിയും ഒന്നിച്ച ടിക്ക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കല്യാണി എന്ന് വിളിപ്പേരുള്ള അരുന്ധതിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here