Advertisement

മാമാങ്കം യുദ്ധചിത്രീകരണത്തിന് കൂറ്റൻ ക്രെയിൻ; ദിവസവാടക നാല് ലക്ഷം രൂപയെന്ന് റിപ്പോർട്ട്

May 30, 2019
Google News 0 minutes Read

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൻ്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ യുദ്ധരംഗം ചിത്രീകരിക്കാനായി എത്തിച്ചിട്ടുള്ള ഒരു ക്രെയിൻ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പ്രതിദിനം നാലു ലക്ഷം രൂപ വാടക നൽകേണ്ട സ്ട്രാ ഡാ ക്യാമറാ ക്രെയിന്‍ ആണ് കൊച്ചി നെട്ടൂരിലെ ലൊക്കേഷനിലെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

25 നിലയുള്ള കെട്ടിടത്തിന്റെ ഉയരത്തില്‍ വരെ ക്യാമറ ഉയര്‍ത്താന്‍ കഴിയുന്ന സ്ട്രാഡാ ക്രെയിന്‍ ഇതാദ്യമായാണ് ഒരു മലയാള സിനിമയില്‍ ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഒരേയൊരു സ്ട്രാ ഡാ ക്രെയിന്‍ ഹൈദരാബാദ് റാമോജി ഫിലിം സ്റ്റുഡിയോയില്‍ മാത്രമാണ് ഉള്ളതെന്നും അവിടെ നിന്നാണ് ഇത് എത്തിച്ചതെന്നുമാണ് റിപ്പോർട്ട്. പതിനഞ്ച് ദിവസത്തോളം ക്രെയിന്‍ ഷൂട്ടിംഗിനു ഉപയോഗിക്കും.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജെക്ടുകളില്‍ ഒന്നായി അനൗണ്‍സ് ചെയ്യപ്പെട്ട സിനിമയാണ് മാമാങ്കം. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായി നാല് ഷെഡ്യൂളുകളാണ് ഇതുവരെ പൂര്‍ത്തിയായത്. പ്ലാന്‍ ചെയ്ത 120 ദിവസത്തെ ചിത്രീകരണത്തില്‍ 80 ദിവസത്തെ ഷൂട്ട് ഇതിനകം പൂര്‍ത്തിയായി. ഏകദേശം അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ഉണ്ണിമുകുന്ദൻ, അനു സിത്താര, നീരജ് മാധവ്, കനിഹ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ സജീവ് പിള്ള നിർമ്മാതാവിനെതിരെ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സജീവ് പിള്ള വെളിപ്പെടുത്തിയിരുന്നു. തന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കും ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here