ബുദ്ധ സന്യാസി ആഷിന്‍ വിരാത്തുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു

മ്യാന്മറിലെ വിവാദ ബുദ്ധ സന്യാസി ആഷിന്‍ വിരാത്തുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടിയില്‍ രൂക്ഷ പ്രതിഷേധം. വിരാത്തു ഭക്തരായ മുന്നൂറോളം ആളുകളാണ് വാറണ്ട് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. യാങ്കോണിലെ ഷ്വേഡഗോണ്‍ പഗോഡയിലായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്.
രണ്ടു ദിവസം മുന്‍പ് മ്യാന്മറിലെ പരമോന്നത കോടതിയാണ് ആഷിന്‍ വിരാത്തുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുസ്ലിമുകള്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തി എന്ന കുറ്റത്തിനാണ് വിരാത്തുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാല്‍ അറ്‌സറ്റ് വാറണ്ട് വിരാത്തുവിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നു.
സര്‍ക്കാരിനെതിരെ നിരന്തരം സംസാരിക്കുന്നതിന്റെ ഭാഗമായുള്ള പ്രതികാര നടപടിയാണിതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ജൂണ്‍ നാലിന് മുന്‍പ് വിരാത്തുവിനെ കോടതിയില്‍ ഹാജരാക്കണമെന്നാണ് വിധി. എന്നാല്‍ ഇതുവെരയും ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here