ജാതീയതയ്ക്കെതിരെ ആഞ്ഞടിച്ച് ആയുഷ്മാൻ ഖുറാനയുടെ ‘ആർട്ടിക്കിൾ 15’; ട്രെയിലർ കാണാം

ആയുഷ്മാൻ ഖുറാന മുഖ്യ കഥാപാത്രമായെത്തുന്ന ‘ആർട്ടിക്കിൾ 15’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഇസ്ലാമോഫോബിയ പ്രമേയമാക്കി ഒരുക്കിയ ‘മുൽക്ക്’ എന്ന സിനിമയ്ക്കു ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന സിനിമായാണിത്.
തുല്യതയെപ്പറ്റി പറയുന്ന ഭരണഘടനാ അനുച്ഛേദം 15 ആണ് സിനിമയുടെ പേര്. ജാതീയതയ്ക്കെതിരെ ആഞ്ഞടിക്കുന്ന സിനിമ 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് പറയുന്നത്.
ഇന്ത്യയിലെ ജാതീയതയും ദളിതർ നേരിട്ടു കൊണ്ടിരിക്കുന്ന ആക്രമണവുമൊക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിൽ ബ്രാഹ്മണനായ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ആയുഷ്മാൻ ഖുറാന എത്തുന്നത്. ഇഷ തൽവാറും തമിഴ് നടൻ നാസറും സുപ്രധാന വേഷങ്ങളിലുണ്ട്.
നേരത്തെ, തപ്സി പന്നുവും ഋഷി കപൂറും സുപ്രധാന വേഷങ്ങളിലെത്തിയ മുൽക്ക് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആർട്ടിക്കിൾ 15നും പ്രതീക്ഷകൾ ഏറെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here