Advertisement

‘പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം നേടിയവർക്ക് സ്‌കോളർഷിപ്പ്’; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പരോപകാരികൾ

May 31, 2019
Google News 0 minutes Read

സോഷ്യൽ മീഡിയയിൽ കുറച്ചു നാളുകൾക്ക് മുൻപ് കറങ്ങി നടന്ന ഒരു സ്‌കോളർഷിപ്പ് അറിയിപ്പ് ഉണ്ടായിരുന്നു. പത്താം ക്ലാസിൽ 75 ശതമാനത്തിനും പ്ലസ് ടുവിൽ 85 ശതമാനത്തിലും മുകളിൽ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ പ്രത്യേകം സ്‌കോളർഷിപ്പ് നൽകുന്നുവെന്നായിരുന്നു അറിയിപ്പ്. പത്താം ക്ലാസിൽ ഉന്നത വിജയം നേടുന്നവർക്ക് 1,0000 രൂപയുടേയും പ്ലസ്ടുകാർക്ക് 2,5000 രൂപയുടേയും സ്‌കോളർഷിപ്പ് നൽകുന്നുവെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അപേക്ഷാ ഫോറം ലഭിക്കുന്നതാകട്ടെ അതാത് മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഓഫീസുകളിലും.

ഇത് അറിഞ്ഞ് പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ അന്വേഷിച്ചു പോയാൽ, പോകുന്നവർ വിഡ്്ഢികളാകും എന്നല്ലാതെ ഈ പറയുന്ന സ്‌കോളർപ്പിനുള്ള അപേക്ഷ ഫോറം ഒന്നും ലഭിക്കില്ല. അതിനർത്ഥം അത് തികച്ചും വ്യാജമായ ഒരറിയിപ്പാണ് എന്നതു തന്നെ. പത്താം ക്ലാസിലോ പ്ലസ് ടുവിലോ ഉന്നത വിജയം നേടുന്നവർക്കുവേണ്ടി ഇതുവരെ കേന്ദ്രസർക്കാരിന്റെ ഒരു പ്രത്യേക സ്‌കോളർഷിപ്പും ഉണ്ടായിട്ടില്ല എന്നുള്ളതാണ്. പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി പഞ്ചായത്തുകൾ അവരുടെ സ്വന്തം ഇഷ്ടപ്രകാരം മൊമന്റോ നൽകി ആചരിക്കാറുണ്ട്. സ്‌കോളർഷിപ്പ് സംബന്ധിച്ച് കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ഒരു അറിയിപ്പും ഉണ്ടായിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഇത്തരത്തിലുള്ള അറിയിപ്പുകൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്ത് ലഭിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ പരിശോധിച്ച ശേഷം വേണം മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ. മുൻപത്തെ അപേക്ഷിച്ച് സോഷ്യൽ മീഡിയയുടെ ഉപയോഗം സംബന്ധിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാണ്. എന്നാൽ അബദ്ധങ്ങളിലേക്ക് വഴുതി വീഴാതിരിക്കാൻ ഇതൊരു ഓർമ്മപ്പെടുത്തലാകട്ടെ.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here