കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ; ലോക്സഭ കക്ഷി നേതാവിനെ യോഗത്തില്‍ തീരുമാനിക്കും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. ലോക്സഭ കക്ഷി നേതാവിനെ യോഗത്തില്‍ തീരുമാനിക്കും. അതേസമയം കോണ്‍ഗ്രസ് – എന്‍സിപി ലയന ചര്‍ച്ചകള്‍ തുടരുമെന്നാണ് സൂചന.

നാളെ രാവിലെ 9 മണിക്ക് പാര്‍ലിമെന്റ് സെന്റര്‍ ഹാളില്‍ വെച്ചാണ് കോണ്‍ഗ്രസ് പാര്‍ലിമെന്റെറി പാര്‍ട്ടി യോഗം ചേരുക. ലോകസഭ, രാജ്യസഭ എംപിമ്മാര്‍ യോഗത്തില്‍ പങ്കെടുക്കും. ലോകസഭ കക്ഷി നേതാവിനെ യോഗത്തില്‍ തെരഞ്ഞെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ രാഹുല്‍ ഗാന്ധി തുടരണമെന്ന് കേരത്തിലെ എംപി മ്മാര്‍ ആവശ്യപ്പെടുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അടുത്ത ആറാം തീയതി നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നേ കോണ്‍ഗ്രസ് – എന്‍സിപി ലയന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന. ലയനം സാധ്യമായാല്‍ ലോക്‌സഭ പ്രതിപക്ഷ നേതൃ പദവി ലഭിക്കും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി രാജി തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More