ഷെയിൻ നിഗമിന് ദംഗൽ സംവിധയകന്റെ ഓഫർ വന്നിട്ടും അഭിനയിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്

സമീപകാലത്ത് മികച്ച ചില പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ നടൻ ഷെയിൻ നിഗമിന് ദംഗൽ സംവിധായകൻ നിതീഷ് തിവാരി തൻ്റെ പുതിയ സിനിമയിൽ വേഷം ഓഫർ ചെയ്തിരുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ കുമ്പളങ്ങി നൈറ്റ്സിൻ്റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ ഷെയിന് പോകാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

സുഷാന്ത് സിംഗ് രാജ്പുതിനെ നായകനാക്കിയൊരുക്കുന്ന ‘ഛിഛോര്‍’ എന്ന ചിത്രത്തിലേക്കായിരുന്നു നിതീഷ് ഷെയിൻ നിഗമിനെ ക്ഷണിച്ചത്. ഒരു കൂട്ടം വിദ്യാർത്ഥികളുടെ കഥ പറയുന്ന സിനിമയിൽ മലയാളിയായ വിദ്യാർത്ഥിയെ അവതരിപ്പിക്കാനയിരുന്നു നിതീഷിൻ്റെ ക്ഷണം. എന്നാൽ, ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് തന്നെയാണ് കുമ്പളങ്ങി നൈറ്റ്സിൻ്റെ ഷൂട്ടിംഗും നടന്നത്. ഇതോടെ ഡേറ്റ് പ്രശ്നത്തിലാവുകയായിരുന്നു.

നേരത്തെ ഫഹദ് ഫാസിലിൻ്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തു വന്നയാളാണ് നിതീഷ് തിവാരി. അതേ സമയം, ഷെയിൻ നായകനായ പുതിയ ചിത്രം ഇഷ്ക് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More