Advertisement

ട്രംപുമായുള്ള ചർച്ച പരാജയം; യുഎൻ പ്രതിനിധിയേയും നാല് മുതിർന്ന ഉദ്യോഗസ്ഥരേയും ഉത്തരകൊറിയ വധിച്ചതായി റിപ്പോർട്ട്

May 31, 2019
Google News 0 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയടക്കം അഞ്ച് ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധിച്ചതായി റിപ്പോർട്ട്. നാല് പേർ മുതിർന്ന ഉദ്യോഗസ്ഥരാണ്. കിം ജോങ് ഉന്നിന്റെ അഭിഭാഷകയെ തെറ്റുവരുത്തിയതിന് ശിക്ഷിച്ചതായും ദക്ഷിണ കൊറിയയിലെ പത്രം റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള രണ്ടാംവട്ട ചർച്ചകൾക്കായി ശ്രമം നടത്തിയ കിം ഹ്യോക് ചോൾ എന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് വധശിക്ഷയ്ക്ക് വിധേയരായതിൽ പ്രധാനി. കിം ജോങ് ഉന്നിനെ വഞ്ചിച്ചെന്ന കുറ്റമാണ് ഹ്യോകിനെതിരെ ചുമത്തിയത്. അമേരിക്കയ്ക്കായി ഹ്യോക് പ്രവർത്തിച്ചതായും കണ്ടെത്തിയെന്ന് പറയപ്പെടുന്നു. ട്രംപുമായുള്ള ചർച്ചയ്ക്കിടെ വരുത്തിയ തെറ്റിനാണ് പരിഭാഷക ഷിൻ ഹ്യെ യോങിനെ തടവിന് ശിക്ഷിച്ചത്. കഴിഞ്ഞ മാർച്ചിൽ മിറിം വിമാനത്താവളത്തിൽവെച്ചാണ് അഞ്ചുപേരെയും വെടിവെച്ചുകൊന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉത്തരകൊറിയക്കെതിരെയുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കിം ജോങ് ഉൻ ഉറച്ചുനിന്നതിനെത്തുടർന്നാണ് ഫെബ്രുവരി 28 ന് നടന്ന ഉച്ചകോടി അലസിയത്. അതേസമയം, വാർത്തക്ക് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here