Advertisement

ദേശീയ തലത്തിൽ കോൺഗ്രസ് -എൻസിപി ലയനത്തിന് നീക്കം നടക്കുന്നതായി സൂചന

May 31, 2019
Google News 1 minute Read

ദേശീയ തലത്തിൽ കോൺഗ്രസ് -എൻസിപി ലയനത്തിന് നീക്കം നടക്കുന്നതായി സൂചന. എൻസിപി അധ്യക്ഷൻ ശരത് പവാറിൻറെ വസതിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. ഇരു പാർട്ടികളും ലയിച്ചാൽ അന്പത്തിയേഴ് ലോക്‌സഭാ എം പിമ്മാരാവുകും അത് വഴി പ്രതിപക്ഷ നേതാവ് സ്ഥാനം കരസ്ഥമാക്കുകയുമാണ് ലക്ഷ്യം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരത് പവാറിൻറെ വസതിയിലെത്തി നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് ലയന സാധ്യതാ സൂചനകൾ ശക്തമാക്കിയത്. അധ്യക്ഷ പദവിയിൽ നിന്നും രാജ്യസന്നദ്ധത അറിയിച്ച ശേഷം രാഹുൽ ഗാന്ധി ആരുമായി കൂടിക്കാഴ്ച്ച നടത്താൻ തയ്യാറായിരുന്നില്ല. ഇതിനിടയിൽ എൻസിപി അധ്യക്ഷൻ ശരത് പവാറിനെ കാണാൻ അദ്ദേഹത്തിൻറെ വസതിയിലേക്ക് രാഹുൽ പോയത് നിർണായക നീക്കങ്ങൾക്കായാണെന്നാണ് സൂചന.

Read Also : വിലക്ക് ബാധകമല്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കാം

പ്രതിപക്ഷ കക്ഷി നേതാവ് പദവിക്ക് ആകെ ലോക്‌സഭാംഗങ്ങളുടെ സംഖ്യയുടെ പത്ത് ശതമാനമായ 55 സീറ്റും വേണം. 52 സീറ്റുകളുള്ള കോൺഗ്രസിന് ലയനം സാധ്യമായാൽ എൻസിപിയുടെ 5 സീറ്റുകൾ കൂടി ലഭിക്കും. ഇതോടെ ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ്,ഉപനേതാവ് എന്നീ നേതൃപദവികൾ ഉറപ്പിക്കുകയാണ് ലക്ഷ്യം. സെപ്തംബർ ഒക്ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലും ലയന നീക്കം ഗുണം ചെയ്യുമെന്നും ഇരു പാർട്ടികളും കണക്ക് കൂട്ടുന്നു. ലയന കാര്യം സംബന്ധിച്ച് പാർട്ടി നേതാക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here