ആലപ്പുഴയിൽ രണ്ട് വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിക്ക് സൂര്യാഘാതമേറ്റു. പത്തിയൂർ തുരുത്തിത്തറയിൽ സുനില്കുമാർ രാജേശ്വരി ദമ്പതികളിലൂടെ മകൾ അക്ഷരക്കാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സൂര്യാഘാതമേറ്റത്.

ശനിയാഴ്ച രാവിലെ 9 മണിക്കാണ് സംഭവം. കുട്ടിയുടെ ശരീരത്തിൽ അസ്വാഭാവികമായി നീര് കാണുകയും തുടർന്ന് തളർന്ന വീഴുകയുമായിരുന്നു. ഉടൻ പത്തിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നക്കിയ ശേഷം കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top