Advertisement

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി

June 1, 2019
Google News 0 minutes Read

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി. ഇക്കുറി മണ്ഡലം പിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. സ്ഥാനാർത്ഥി നിർണയ ചർച്ച ആരംഭിച്ചിട്ടില്ലെന്നും വിജയസാധ്യതയുള്‌ലയാളെ സ്ഥാനാർത്ഥിയാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് 24 നോട് പറഞ്ഞു.

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിജയം ബിജെപിയുടെ വളരെക്കാലമായുള്ള സ്വപ്നമാണെന്നും ഇത്തവണ വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറയുന്നു.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചില്ലെങ്കിലും ഏറ്റവും വിജയസാധ്യത പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മഞ്ചേശ്വരം മണ്ഡലത്തിൽ പരാജയപ്പെട്ടത്. എന്നാൽ ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 11000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയത്. ഇത് ബിജെപിയെ അലട്ടുന്നുണ്ട് . കൂടാതെ കെ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ പകരം ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതും ബിജെപിയെ സംബന്ധിച്ച് നിർണായകമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here